Latest NewsKerala

ബ്രൂവറിക്ക് അനുമതി നല്‍കിയത് ആന്റണിയാണെന്ന് പരാമര്‍ശം പിന്‍വലിക്കണം

അനുമതി നല്‍കിയത് നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് : രമേശ് ചെന്നിത്തല

ആലപ്പുഴ: മലബാര്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് ആന്റണിയാണെന്ന് പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബ്രൂവറിക്ക് ആന്റണി അനുമതി നല്‍കിയിട്ടില്ലെന്നും 1998ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ബ്രൂവറി അനുവദിച്ചതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1999നുശേഷം ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചിട്ടില്ലെന്ന് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ 2003ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുന്‌പോള്‍ ചാലക്കുടിയില്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖകള്‍ വിജയരാഘവന്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ചെന്നിത്തല രംഗത്തെത്തിയത്.

വിജരാഘവന്റെയും രാമകൃഷ്ണന്റെയും നീക്കം അപഹാസ്യമാണ്. എക്‌സൈസ് മന്ത്രി രാമകൃഷണനും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനും മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയത് മന്ത്രിസഭയോ മുന്നണിയോ നിയമസഭയോ അറിഞ്ഞിട്ടില്ല. ഇഷ്ടക്കാര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ ബ്രൂവറികള്‍ അനുവദിച്ചിരിക്കുന്നത്. ഇത് പിടികൂടിയപ്പോള്‍ പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button