ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതിയ ഒരു ജില്ല കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനം സര്‍ക്കാര്‍ നടത്തി. ശനിയാഴ്ചയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഇതു സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടത്. നിവാരി എന്നാണ് ജില്ലയുടെ പേര്. തിക്കാഗഡ് ജില്ലയിലെ മൂന്നു താലൂക്കുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ജില്ലയുടെ രൂപൂകരണം. നിവാരി, പൃഥ്യുവിപൂര്, ഒര്‍ച്ച എന്നീ താലുക്കുകളാണ് പുതിയ ജില്ലയില്‍ ഉള്പ്പെടുത്തുിയിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് 52 ജില്ലകളായി.
ഒക്ടോബര്‍ ഒന്നിനാണ് ജില്ല നിലവില്‍ വരുന്നത്. മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ ജില്ലയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.
Post Your Comments