
കോട്ടയം: രാത്രികാലങ്ങളില്‍ പെണ്‍വേഷം കെട്ടി നടക്കുന്ന നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വെസ്റ്റ് പോലീസാണ് സംഘത്തെ പിടികൂടിയത്. എറണാകുളം തേവര സ്വദേശി തെക്കേവീട്ടില്‍ വിഷ്ണു (24), അയര്‍ക്കുന്നം സ്വദേശി മാറാട്ടുകുഴിയില്‍ പ്രശാന്ത് (26), തൃക്കൊടിത്താനം സ്വദേശി അമ്ബലപ്പറമ്ബില്‍ ലിജു (38), മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശി പുതുപ്പറമ്ബില്‍ അബ്ദുര്‍ റഹ് മാന്‍ (21) എന്നിവരാണ് പിടിയിലായത്.
കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തു വച്ചാണു വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ഇവരെ പിടികൂടിയത്. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണു ഇവര്‍ സ്ത്രീകളുടെ വേഷം ധരിച്ചു നടക്കുന്ന പുരുഷന്‍മാരാണെന്നു കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്തുവരികയാണ്.
Post Your Comments