NattuvarthaLatest News

പാചക വാതക സിലിണ്ടറിൽ നിന്നും തീപടർന്നു, ​ഗർഭിണിയടക്കം മൂന്ന് പേർക്ക് പരിക്ക്

പാചക വാതക സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ കടുത്ത ചോർച്ചയുണ്ടാകുകയും ഉടനെ തന്നെ അടുപ്പിൽ നീന്നും തീ പടർന്ന് പിടിക്കുകയായിരുന്നു

മൂവാറ്റുപുഴ: ഇന്നലയാണ് പാചക വാതക സിലിണ്ടറിലുണ്ടായ ചോർച്ചയെ തുടർന്ന് തീ ആളിപ്പടർന്നു ഗർഭിണിയടക്കം കുടുംബത്തിലെ മൂന്നു പേർക്കു പൊള്ളലേറ്റു. ആയവന ചന്ദനപറമ്പിൽ തങ്കച്ചൻ (67), മകൾ അനീഷ (34), അനീഷയുടെ ഭർത്താവ് ബിജു (38) എന്നിവർക്കാണു പൊള്ളലേറ്റത്. ഇവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുതായി എത്തിച്ച രാവിലെ പാചക വാതക സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ കടുത്ത ചോർച്ചയുണ്ടാകുകയും ഉടനെ തന്നെ അടുപ്പിൽ നീന്നും തീ പടർന്ന് പിടിക്കുകയായിരുന്നു.

ഇത്തരം അപകടങ്ങൾ ഇപ്പോൾ കൂടുതലായി നടക്കുന്നതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. പൊള്ളലേറ്റ
തങ്കച്ചന്റെയും ബിജുവിന്റെയും പൊള്ളൽ ഗുരുതരമാണ്. ബിജുവിന്റെ കണ്ണുകൾക്കും പൊള്ളലേറ്റിട്ടുണ്ട്. കല്ലൂർക്കാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി പാചക വാതക സിലിണ്ടറിലെ തീയണച്ച ശേഷം സമീപത്തുള്ള റബർ തോട്ടത്തിലേക്കു മാറ്റി. വീടിന്റെ അടുക്കള ഭാഗത്തു മാത്രമേ തീപടർന്നുള്ളു. കല്ലൂർക്കാട് ഫയർ സ്റ്റേഷനിലെ ലീഡിങ് ഫയർമാൻമാരായ എൻ.ടി. ബാലൻ, ടി.കെ. ജയറാം, ഫയർമാൻമാരായ കെ.എം. ഷമീർ, സി.എസ്. ഷിജു, മനീഷ് കുമാർ, ബിജോ ജോൺ, ഫയർമാൻ ഡ്രൈവർ എം.കെ. ഷൗക്കത്തലി ഫവാസ്, ഹോം ഗാർഡ് എൻ.എൻ. ബാലകൃഷ്ണൻ, കെ.എ. സലിം, വാസുദേവ പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button