ജക്കാര്‍ത്ത: ശക്തമായ ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യയില്‍ സുനാമിയും. പ്രകൃതിക്ഷോപത്തെ തുടർന്ന് മുപ്പതില്‍ അധികം ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മീറ്ററോളം ഉയരത്തിലുള്ള തിരമാലകളാണ് പലു ദ്വീപിൽ ആഞ്ഞടിച്ചത്. തുടര്‍ ഭൂചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനേഷ്യയില്‍ ഉണ്ടായത്.
സുലവേസിയിലെ ഡെങ്കാല പട്ടണത്തില്‍ നിന്നും 56 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. ഡെങ്കാലയിലാണ് ആദ്യ പ്രകമ്ബനം അനുഭവപ്പെട്ടത്. പിന്നീട് തുടര്‍ ചലനങ്ങള്‍ ഉണ്ടായി. സുനാമി മുന്നറിയിപ്പ് ആദ്യം നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. ഇതിന് തൊട്ടുപിന്നാലെ സുനാമിത്തിരകള്‍ ആഞ്ഞടിക്കുകയായിരുന്നു. പലുവില്‍ സുനാമിത്തിരകള്‍ ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതും കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നതും വീഡിയോയില്‍ കാണാം. മൂന്നര ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന പട്ടണമാണ് പാലു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തകരാറിലായി.
Post Your Comments