ഇന്തോനേഷ്യയെ ഭീതിയിലാഴ്ത്തി ഭൂചലനം. ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളിലാണ് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ദ്വീപുകളിൽ ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനം അനുഭവപ്പെട്ട മേഖലയിൽ നാശനഷ്ടങ്ങളോ, ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏകദേശം 80 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ നാഷണൽ സെന്റർ ഫോർ സീസ്മോളജി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, പുതുവത്സര ദിനത്തിൽ ജപ്പാനിൽ ഉണ്ടായ ഭൂചലനത്തിൽ നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടമായത്. ഏകദേശം 155 ഓളം തുടർചലനങ്ങൾ ജപ്പാനിൽ ഉണ്ടായിട്ടുണ്ട്. ഇതിൽ ആദ്യത്തെ ഭൂചലനത്തിന് റിക്ടർ സ്കെയിലിൽ 7.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് 5 അടി ഉയരത്തിലുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്.
Also Read: ഗവർണക്കെതിരെ ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ തുടങ്ങി: കട തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
Post Your Comments