ഭോപ്പാല്‍: ആറ് വയസുകാരിയെ ബന്ധു അടക്കം മൂന്ന് സ്കൂള്‍ വിദ്യാർത്ഥികൾ ചേർന്ന് പീഡനത്തിനിരയാക്കി. മധ്യപ്രദേശിലെ ഡോ. അംബേദ്കര്‍ നഗര്‍ വില്ലേജിലാണ് നാടിനെ നടുക്കിയ പീഡനം നടന്നത്. ആറ് വയസുകാരി ആദിവാസി പെണ്‍കുട്ടിയെ ആണ് മൂന്ന് സ്കൂള്‍ കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പീഡന വിവരം ആദ്യം കുട്ടി പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ വേദന സഹിക്കാതായതോടെ ബുധനാഴ്ച രാത്രി കുട്ടി ചേച്ചിയോട് കാര്യം പറയുകയായിരുന്നു.
വീടിന് പുറത്ത് വൈകുന്നേരം കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ ആണ് സമീപവാസികളായ മുന്ന് സ്കൂള്‍ കുട്ടികളും ചേര്‍ന്ന് പീഡിപ്പിച്ചത്. സെപ്തംബര്‍ 21 നായിരുന്നു സംഭവം. ചോക്ലേറ്റ് കാട്ടി കുട്ടിയെ പ്രീണിപ്പിച്ച ശേഷം കനാലിനടുത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടി എതിര്‍ത്തതോടെ ഒഴിഞ്ഞ സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോയി ബലമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്നടക്കം ഭീഷണിപ്പെടുത്തിയതോടെയാണ് കുട്ടി വിവരം മറച്ചുവെച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കുറ്റവാളികളെ പിടികൂടി. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ രണ്ട് പേര്‍ക്ക് 15 വയസും ഒരാള്‍ക്ക് 12 വയസുമാണുള്ളെന്ന് പൊലീസ് പറഞ്ഞു.
Post Your Comments