തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തിൽ മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവിഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കേരള പോലീസ്. കേരള പൊലീസിന്റെ ഓദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരം പ്രവണതകള്‍ സമൂഹത്തിന്റെ ഐക്യത്തിനും സമാധാനത്തിനും എതിരെയുള്ള വെല്ലുവിളിയാണ്. നമ്മുടെ നാടിന്റെ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. സമൂഹത്തിലെ പരസ്പരസൗഹൃദം തകര്‍ക്കാന്‍ ഇത്തരത്തില്‍ വ്യാജപോസ്റ്റുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും അത് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി പോലീസ് സ്വീകരിക്കുന്നതാണെന്ന് കേരള പോലീസ് അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ശബരിമലയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച ബഹു.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജവിഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ സമൂഹത്തിൻ്റെ ഐക്യത്തിനും സമാധാനത്തിനും എതിരെയുള്ള വെല്ലുവിളിയാണ്. നമ്മുടെ നാടിൻ്റെ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. സമൂഹത്തിലെ പരസ്പരസൗഹൃദം തകർക്കാൻ ഇത്തരത്തിൽ വ്യാജപോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും അത് ഷെയർ ചെയ്യുന്നവർക്കെതിരെയും കർശന നടപടി പോലീസ് സ്വീകരിക്കുന്നതാണ്. #keralapolice
Post Your Comments