ന്യൂഡല്‍ഹി: സാംബ ജില്ലയില്‍ കൊല്ലപ്പെട്ട ബി.എസ്.എഫ് ജവാന്‍ നരേന്ദ്ര സിംഗിന്റെ മരണത്തിന് ശക്തമായ തിരിച്ചടി പാകിസ്ഥാന് നല്‍കി കഴിഞ്ഞെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ‘ചില വലിയ കാര്യങ്ങളൊക്കെ നടന്നെന്നും എന്നാല്‍ അതെന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കുറച്ചു കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഞാനിപ്പൊ ഒന്നും തുറന്ന് പറയുന്നില്ല. കുറച്ച് കൂടൂതൽ സംഭവങ്ങൾ നടന്നിട്ടുണ്ട്. രണ്ടുമൂന്ന് ദിവസത്തിനു മുൻപ് കുറച്ച് വലിയ സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇതുപോലുള്ള സംഭവങ്ങൾ ഇനിയും നടക്കും.’
വഴിയെ എല്ലാവർക്കുമത് മനസ്സിലാവും’ തിരിച്ചടിയെപ്പറ്റി സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്ത്രരമന്ത്രി അറിയിച്ചു. അതേസമയം പാക്കിസ്ഥാനിലേക്ക് കനത്ത വെടിവയ്പ്പുണ്ടായതായി മാത്രമേ അതിർത്തി രക്ഷാസേന ഔദ്യോഗിക അറിയിപ്പ് വന്നിട്ടുള്ളൂ. പാകിസ്ഥാന്‍ വെടിവയ്പ്പ് നടത്തുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണമെടുക്കാതെ ശക്തമായി തിരിച്ചടിക്കാനാണ് സൈനികരോട് പറയാറുള്ളതെന്നും ആഭ്യന്ത്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈമാസം 18നാണ് രാജ്യാന്തര അതിര്‍ത്തിക്കു സമീപം റാംഗഡ് മേഖലയില്‍ ബി.എസ്.എഫ് ജവാന്മാര്‍ക്കെതിരെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ വീരമൃത്യു വരിച്ച നരേന്ദ്ര സിംഗിന്റെ മൃതദേഹം പാകിസ്ഥാനിലേക്ക് കടത്തിക്കൊണ്ടു പോയി വികൃതമാക്കുകയായിരുന്നു. അതിർത്തിയിൽ സേനകളുടെ സുഗമമായ നിരീക്ഷണത്തിനു തടസ്സം നിൽക്കുന്ന പുല്ലുകളും ചെടികളും മുറിച്ചുമാറ്റാൻ പോയ ജവാനെ ഏകപക്ഷീയമായി വെടിവയ്ക്കുകയും ശരീരം പാക്കിസ്ഥാൻ ഭാഗത്തേയ്ക് വലിച്ചിഴച്ചുകൊണ്ടുപോയി കഴുത്ത് മുറിയ്ക്കുകയും ചെയ്യുകയാണുണ്ടായത്. നെഞ്ചില്‍ മൂന്നു ബുള്ളറ്റുകളും കഴുത്ത് അറുത്തനിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്.പുതിയൊരു സർജിക്കൽ സ്ട്രൈക്ക് നടക്കേണ്ട സമയമായതായി കരസേനാ മേധാവി ജനറൽ വിപിൻ റാവത് അന്ന് പറഞ്ഞിരുന്നു.
ഏതാണ്ട് അതുപോലെ എന്തോ നടന്നിട്ടുള്ളതായാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സൂചിപ്പിച്ചതെന്ന് വിദഗ്ധർ കരുതുന്നു. പ്രത്യേകിച്ച് രണ്ടുദിവസമായി പാക്കിസ്ഥാൻ ഭാഗത്തുനിന്നുള്ള പകപ്പും പേടിയും അനവസരത്തിലുള്ള ചില പ്രതിരോധ നീക്കങ്ങളും കാര്യമായ തകരാർ പാക്കിസ്ഥാൻ സേനയ്ക്ക് ഉണ്ടായതിന്റെ സൂചനയാണെന്ന് പ്രതിരോധവിധഗ്ധർ വിലയിരുത്തുന്നു. എന്തായാലും കുറച്ച് ദിവസത്തിനകം തന്നെ സർക്കാരിൽ നിന്നോ സേനയിൽ നിന്നോ ഔദ്യോഗിക വിശദീകരണമുണ്ടാകും എന്ന പ്രതീക്ഷയാണുള്ളത്.
Post Your Comments