KeralaLatest News

ബാലഭാസ്കറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി; എയിംസിലെ ഡോക്ടർമാർ എത്തിയേക്കും

വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് ബാലഭാസ്കർ ഇപ്പോള്‍ ചികിത്സയിലുള്ളത്

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്‍റെ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. ഭാര്യ ലക്ഷ്മിയുടെ നിലയും മെച്ചപ്പെട്ടുവരുന്നതായാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് ബാലഭാസ്കർ ഇപ്പോള്‍ ചികിത്സയിലുള്ളത്. ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ തോത് കുറച്ചുകൊണ്ട് വരികയാണ്. ബാലഭാസ്‌കറിന്‍റെയും ഭാര്യയുടെയും ചികിത്സയ്ക്കായി എയിംസില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

ബാലഭാസ്‌കറിന്‍റെ കഴുത്തിനും സുഷുമ്‌നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുനും പരിക്കേറ്റതും മകള്‍ തേജസ്വിനി ബാല മരണപ്പെട്ടതും. തൃശ്ശൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച്‌ പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button