Latest NewsKerala

നഴ്‌സുമാരുടെ സമരം നിർത്തിവെച്ചു

ചേർത്തല: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഒരു വർഷത്തിലേറെയായി കെ വിഎം ആശുപത്രിയിലെ നഴ്സുമാർ നടത്തിവരുന്ന സമരം നിർത്തിവെച്ചതായി ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് ആൻഡ് ടെക്നിഷ്യൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.മോഹൻദാസ് അറിയിച്ചു.

ജോലിക്ക് കയറാൻ ചെന്ന നഴ്‌സുമാരെ ആശുപത്രി അധികൃതർ തടഞ്ഞെന്നും തൊഴിൽ നിഷേധത്തിനെതിരെ ഇന്ന് മുതൽ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തർക്കം സർക്കാർ ലേബർ കോടതിക്ക് അയച്ച സാഹചര്യം വിലയിരുത്തിയാണ് സമരം നിർത്തിവെച്ചത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ സെപ്റ്റംബർ 20 ന് ആണ് സമരം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button