Latest NewsKerala

ശബരിമല സ്ത്രീ പ്രവേശനം; വിധി അംഗീകരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തിൽ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍ അറിയിച്ചു.

കോടതി വിധി നടപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ദേവസ്വം ബോര്‍ഡ് നിയമത്തിന് വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട മൂന്‍കരുതലുകള്‍ സര്‍ക്കാരുമായി ആലോചിച്ച്‌ നടപ്പാക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button