Latest NewsKerala

‘റെഡി ടു വെയിറ്റ് ഫോര്‍ മകര പൊങ്കാല അറ്റ് സന്നിധാനം’: രശ്മി നായര്‍

വിധിയില്‍ അതീവ സന്തോഷമുണ്ടെന്നും മകരപൊങ്കാലക്കായി കാത്തിരിക്കുകയാണെന്നും

കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷം ഒട്ടേറെപ്പേരാണ് കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പങ്ക് വെച്ചിരിക്കുന്നത്. മോഡല്‍ രശ്മി നായരും ഈ വിഷയത്തില്‍ അവരുടെ അഭിപ്രായം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചു.

വിധിയില്‍ അതീവ സന്തോഷമുണ്ടെന്നും മകരപൊങ്കാലക്കായി കാത്തിരിക്കുകയാണെന്നും സന്നിധാനത്തില്‍ എത്തി അയ്യനെ തൊഴണമെന്നും അവര്‍ എഴുതിയിട്ടുണ്ട്. കൂടാതെ ഈ വിഷയത്തില്‍ വിരുദ്ധ അഭിപ്രായമുളളവരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടിണ്ട്. അല്‍പ്പം ന്യൂജെന്‍ രീതിയിലാണ് ചില അഭിപ്രായങ്ങള്‍ രശ്മി രേഖപ്പെടുത്തിയിരിക്കുന്നത്.

രശ്മി നായരുടെ ഫെയ്‌സ് ബുക്ക് പ്രതികരണങ്ങളിലേക്ക്…

‘ആര്‍ത്തവം ഉള്ള സ്ത്രീകള്‍ എങ്ങനെ 41 ദിവസം വ്രതം എടുക്കും എന്ന മില്യണ്‍ ഡോളര്‍ ചോദ്യം ഞങ്ങളിങ്ങനെ തള്ളി കൊണ്ട് വരുവായിരുന്നു അപ്പോഴാണ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനം വിലക്കിയ കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടം മൂന്ന് ബി തന്നെ കോടതി റദ്ദ് ചെയ്തു കളഞ്ഞത് അതിപ്പോ എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണ് താനും . എന്നാ പിന്നെ മറ്റേതെടുത്തോ . ഏതു? കുടുംബത്തില്‍ പിറന്ന ഒറ്റ സ്ത്രീയും….. ‘

‘ശബരിമല വരെ പോകും അയ്യപ്പ ബ്രോയെ ഒന്ന് കാണണം’

‘ഈ അവസരത്തില്‍ ചോദിക്കാമോ എന്നറിയില്ല.
ഈ റെഡി ടു വെയിറ്റ് എന്നത് അരവണ വാങ്ങാന്‍ ക്യൂവില്‍ റെഡി ടു വെയിറ്റ് എന്നാക്കാന്‍ പറ്റുമോ.’

‘ സുപ്രീംകോടതി വീണ്ടും കിടുവേ
സ്ത്രീകള്‍ മല ചവിട്ടും
റെഡി ടു വെയിറ്റ് ഫോര്‍ മകര പൊങ്കാല അറ്റ് സന്നിധാനം ‘

https://www.facebook.com/resminairpersonal/posts/484699042027672

shortlink

Related Articles

Post Your Comments

Related Articles


Back to top button