മലയാള സിനിമയില്‍ മനോഹരമായ പ്രണയ ശോഭായാല്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ദാമ്പത്യമാണ് ജയറാം പാര്‍വതി താരബന്ധം. നിരവധി കോലാഹലങ്ങള്‍ക്ക് ഒടുവിലാണ് ജയറാം പാര്‍വതിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. പാര്‍വതിയുടെ അമ്മയായിരുന്നു ഇവര്‍ക്കിടയിലെ പ്രണയത്തിന്‍റെ പ്രധാന പ്രതിനായിക
എന്നാല്‍ പാര്‍വതിയോടുള്ള ജയറാമിന്റെ അഗാധമായ സ്നേഹം മനസിലാക്കിയ പാര്‍വതിയുടെ വീട്ടുകാര്‍ തങ്ങളുടെ മകളെ പൂര്‍ണമനസ്സോടെ ജയറാമിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഇരുവരുടെയും പ്രണയം എല്ലാവരും അറിഞ്ഞപ്പോള്‍ പിന്നീടു ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലുമുള്ള അവസരം ഉണ്ടായിരുന്നില്ലെന്നും ജയറാം പറയുന്നു, അന്ന് പാര്‍വതിയോട് പറയാന്‍ വെച്ചിരുന്ന ഒരു കത്തിലെ രഹസ്യം പ്രേക്ഷകര്‍ക്കായി വെളിപ്പെടുത്തുകയാണ് ജയറാം. ഒരു ടിവി ഷോയിലെ പ്രത്യേക ടാസ്കിന്റെ ഭാഗമായിട്ടായിരുന്നു പാര്‍വതിക്ക് അന്ന് നല്‍കാനിരുന്ന കത്തിലെ ഉള്ളടക്കം ജയറാം ആരാധകരോട് പങ്കുവെച്ചത്.
‘അശ്വതിക്ക് ഫോണ്‍ ചെയ്യാനുള്ള അവസരമില്ല, ഈ വരുന്ന സെപ്റ്റംബര്‍ 7-നു വിവാഹം ഫിക്സ് ചെയ്താലോ?’ ഒളിച്ചോടുന്ന കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്നും ജയറാം ചിരിയോടെ പറയുന്നു.
Post Your Comments