പത്മരാജന്‍ എന്ന അനുഗ്രഹീത സംവിധായകന്‍ ജയറാം എന്ന നടനെ മലയാള സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ പുതുമുഖ താരത്തിന്റെ യാതൊരു പതര്‍ച്ചയുമില്ലതെയാണ് താരം ബിഗ് സ്ക്രീനില്‍ പ്രേക്ഷകരുടെ പ്രിയ താരമായി ഇടം നേടിയത്. അത് കൊണ്ട് തന്നെ ജയറാം എന്ന നടനെ നായകനാക്കി സിനിമ ചെയ്യണമെന്ന് മറ്റു സംവിധായകരും അന്ന് മനസ്സില്‍ ആലോചിച്ചിരുന്നു.
സിദ്ധിഖ് – ലാല്‍ ടീം ആദ്യമായി സംവിധാനം ചെയ്ത ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന സിനിമയില്‍ സായ് കുമാര്‍ ചെയ്ത നായക കഥാപാത്രമായി ആദ്യം മനസ്സില്‍ കണ്ടിരുന്നത് ജയറാമിനെയായിരുന്നു. പക്ഷേ പുതുമുഖ സംവിധായര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്പര്യം കാണിക്കാതിരുന്ന ജയറാം ആ ഹിറ്റ് ചിത്രം തിരസ്കരിക്കുകയായിരുന്നു.
ജയറാം ചെയ്യാതെ പോയ മറ്റൊരു ചിത്രമായിരുന്നു ‘ഒരു മറവത്തൂര്‍ കനവ്’. ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ മുഖ്യ കഥാപാത്രവും ജയറാം തന്നെയായിരുന്നു. പക്ഷേ ലാല്‍ ജോസ് എന്ന പുതുമുഖ സംവിധായകനില്‍ അധികം വിശ്വാസം കാണിക്കാതിരുന്ന ജയറാം ആ സിനിമയും സ്വയം നഷ്ടപ്പെടുത്തുകയായിരുന്നു. പിന്നീട് മമ്മൂട്ടി വന്നതോടെ ശ്രീനിവാസന്‍ തിരക്കഥയില്‍ മാറ്റം വരുത്തി മമ്മൂട്ടിക്ക് ചേരുന്ന രീതിയില്‍ ‘ഒരു മറവത്തൂര്‍ കനവ്’ മാറ്റി എഴുതുകയായിരുന്നു.
Post Your Comments