കുടുംബ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജയറാം എന്ന നായകന്‍ നടന് ഏറ്റവും തിരിച്ചടി ലഭിച്ച വര്‍ഷമായിരുന്നു 2005. ആ വര്‍ഷം ജയറാം നായകനായി പുറത്തിറങ്ങിയ നാല് സിനിമകളും വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
‘ഫിംഗര്‍ പ്രിന്‍റ്’, ‘ആലിസ് ഇന്‍ വണ്ടര്‍ ലാന്‍റ്’, ‘പൗരന്‍’, ‘സര്‍ക്കാര്‍ ദാദ’ തുടങ്ങിയ ചിത്രങ്ങളാണ് 2005-ല്‍ ജയറാമിന്‍റെതായി പുറത്തിറങ്ങിയ സിനിമകള്‍. ഇവ നാലും ബോക്സ് ഓഫീസില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ സിനിമകളായിരുന്നു.
സിദ്ധിഖിന്റെ തിരക്കഥയില്‍ സതീഷ് പോള്‍ സംവിധാനം ചെയ്ത ഫിംഗര്‍ പ്രിന്റ് കുറ്റാന്വേഷണത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയായിരുന്നു. ചിത്രത്തില്‍ വേറിട്ട സസ്പന്‍സ് ഉണ്ടായിരുന്നിട്ടും പ്രേക്ഷകര്‍ ചിത്രത്തിനോട് മമത കാട്ടിയില്ല.അത് പോലെ സിബി മലയില്‍ – ജയറാം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ആലിസ് ഇന്‍ വണ്ടര്‍ ലാന്റും’ ബോക്സ് ഓഫീസില്‍ നില തെറ്റി വീണ സിനിമയായിരുന്നു. പക്ഷേ വിദ്യ സാഗര്‍ ഈണമിട്ട ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. സുന്ദര്‍ ദാസ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ മൂവി ‘പൗരനും’ പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയ ചിത്രമായിരുന്നു. ശശി ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘സര്‍ക്കാര്‍ ദാദ’യും വലിയ പരാജയം അറിഞ്ഞ ജയറാം ചിത്രമായിരുന്നു. ഫിംഗര്‍ പ്രിന്റില്‍ ഗോപിക ജയറാമിന്റെ നായികയപ്പോള്‍, ആലിസ് ഇന്‍ വണ്ടര്‍ ലാന്റില്‍ ലെനയും, പൗരനില്‍ ഗീതു മോഹന്‍ദാസും ജയറാമിന്റെ നായികയായി വേഷമിട്ടു. ,സര്‍ക്കാര്‍ ദാദ,യില്‍ അന്നത്തെ ഹിറ്റ് നായിക നവ്യ നായരായിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
Post Your Comments