പാലക്കാട് : വാഹനങ്ങളിൽ അമിതമായി അലങ്കാരം വെക്കുന്നവർക്ക് എട്ടിന്റെ പണയുമായി മോട്ടോർ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളിലടക്കം വലിയ തുക ചെലവിട്ട് ലൈറ്റും സൗണ്ടും സ്ഥാപിക്കുന്നതു തടയും. അമിതമായ ലൈറ്റും സൗണ്ടും ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ചു അപകടങ്ങൾക്കു വഴിയൊരുക്കുന്നതു ഒഴിവാക്കാനാണു കർശന നടപടി.
ട്രാൻസ്പോർട് കമ്മിഷണറുടെ നിർദേശമനുസരിച്ചു ആർടിഒമാരാണു പരിശോധനകൾക്കു നേതൃത്വം നൽകുന്നത്.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ പാലക്കാട് ജില്ലയിൽ വ്യാപക പരിശോധന തുടങ്ങി. ഇതുവരെ 75 കേസുകൾ റജിസ്റ്റർ ചെയ്ത് 68,000 രൂപ പിഴ ഈടാക്കി.
അമിതമായി ലൈറ്റുകൾ ഉപയോഗിച്ചതിന് 12, വലിയ ശബ്ദം ഉപയോഗിച്ചതിനു 9, പെർമിറ്റ്, ടാക്സ് രേഖകൾ ഇല്ലാത്തതിന് 10, മറ്റു നിയമലംഘനങ്ങൾ 44 എന്നിങ്ങനെയാണു കേസുകൾ. ജില്ലയിലൂടെ പോകുന്ന വാഹനങ്ങളിലെല്ലാം പരിശോധന നടത്താനാണു ശ്രമം വകുപ്പിന്റെ നടപടികൾ.
Post Your Comments