കാളികാവ്: മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പട്ടി ഇറച്ചി നൽകി നാട്ടുകാരെ പറ്റിച്ച് വേട്ടക്കാർ. ഇറച്ചി വേവാന്‍ മാനിറച്ചി വേവുന്നതിലും കൂടുതല്‍ സമയം എടുത്തതോടെയാണ് സംഭവം പുരാരത്തറിഞ്ഞത്. സംശയം തോന്നിയ നാട്ടുകാർ യ തിരച്ചിലില്‍ നടത്തിയതോടെ മലയോരത്ത് നിരവധി പട്ടികളുടെ തലകള്‍ കണ്ടെത്തി. എന്നാൽ മനിറച്ചി വിൽക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമായതിനാൽ ആരും പരാതിപ്പെടാൻ മുതിർന്നില്ല.
പട്ടി ഇറച്ചി കഴിച്ച പലരും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പോലീസും വനം വന്യജീവി വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടസംഘം നല്‍കിയത് പട്ടിമാംസം തന്നെയാണെന്നാണ് അധികൃതരുടെ ഇതുവരെയുള്ള നിഗമനം. മാനിറച്ചിയാണ് നല്‍കിയതെങ്കില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പും പട്ടി ഇറച്ചിയാണ് നല്‍കിയതെങ്കില്‍ കബളിപ്പിച്ചതിന്റെ പേരില്‍ പോലീസും വേട്ടസംഘത്തിനെതിരെ കേസെടുക്കും. പലരും വൻ തുക നൽകിയായിരുന്നു മാനിറച്ചിയെന്ന് കരുതി പട്ടിയിറച്ചി വാങ്ങിയത്.
Post Your Comments