ഇടുക്കി: ഹോട്ടലിലെ ഫ്രീസറിൽ നിന്നും നാലര കിലോ കേഴമാനിറച്ചി കണ്ടെടുത്തു. അടിമാലിയിലെ ഹോട്ടലിലാണ് സംഭവം. കേഴമാനിറച്ചിയുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിലാകുകയും ചെയ്തു. ആനവരട്ടിയിലെ ജോബിൻ, സുഹൃത്തായ മാമച്ചൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ ഹോട്ടലിലെ ഫ്രീസറിനുള്ളിൽ നിന്നാണ് ഇറച്ചി കണ്ടെത്തിയത്.
Read Also: ഐസ്ക്രീം നല്കാൻ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി 90 ലക്ഷം കവർന്നു: പ്രതി പിടിയിൽ
ജോബിന്റെ ആനവരട്ടിയിലെ ഹോട്ടലിൽ കാട്ടിറച്ചി വിൽക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്നാണ് അടിമാലി റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്. കാട്ടിറച്ചിയാണ് പിടിച്ചെടുത്തതെന്ന് വനവകുപ്പിന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിട്ടുണ്ട്. കേഴമാനിനെ ഹോട്ടലിന് സമീപമുള്ള തോട്ടത്തിൽ നിന്നും കെണിവെച്ച് പിടിച്ചു എന്നാണ് ഇരുവരും വനംവകുപ്പിന് മൊഴി നൽകിയത്. വേട്ടയാടിയ സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
ഇവർക്ക് ഒപ്പം കൂടുതൽ ആളുകൾ വേട്ടയാടാൻ ഉണ്ടായിരുന്നോയെന്ന് കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ നീക്കം.
Read Also: ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രം: വിശദീകരണവുമായി മുഖ്യമന്ത്രി
Post Your Comments