
പാലക്കാട്: 150 കിലോ മാനിറച്ചിയുമായി ഒരാൾ പിടിയിൽ. അട്ടപ്പാടി വയലൂരിലാണ് സംഭവം. കള്ളമല സ്വദേശി റെജിയെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. വനം വകുപ്പ് പെട്രോളിങ്ങ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. റെജിയോടൊപ്പം ഉണ്ടായിരുന്ന മറ്റ് നാലു പേർ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Post Your Comments