കുവൈറ്റ്: കുവൈറ്റിൽ നിന്ന് ഈവർഷം 13,000 വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട്. ഗുരുതരമായ ഗാതാഗതനിയമ ലംഘനം ഉൾപ്പെടെ കുറ്റകൃത്യങ്ങളിൽ പെട്ടവർ, മെഡിക്കൽ ടെസ്റ്റിൽ പരായപ്പെട്ടവർ, ഹെപ്പറ്റൈറ്റിസ് –സി, എയ്ഡ്സ് സ്ഥിരീകരിക്കപ്പെട്ടവർ, താമസാനുമതി രേഖാനിയമം ലംഘിച്ചവർ, തൊഴിൽ നിയമ ലംഘകർ എന്നിവരെയാണ് നാടുകടത്തിയത്.
കോടതിയിൽ കേസ് നിലനിൽക്കുന്ന കേസുകളിൽ ഒഴിച്ച് പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തൽ പ്രക്രിയ പൂർത്തിയാകുന്നുണ്ട്. 80 പുരുഷന്മാരും 20 വനിതകളുമാണ് നാടുകടത്തൽ കേന്ദ്രത്തിൽ ഇപ്പോഴുള്ളത്. ബന്ധപ്പെട്ട എംബസികളിൽ നിന്ന് യാത്രാരേഖകൾ ലഭിക്കാനുള്ള കാലതാമസമാണ് ഇവരുടെ നടപടി വൈകുന്നതിന് കാരണം.
Post Your Comments