CricketLatest News

ടീമിലിടം നേടാന്‍ വിരാട് കോഹ്‌ലിക്കും യോ യോ ടെസ്റ്റ്

സെപ്റ്റംബര്‍ 28-നാണ് യോ യോ ടെസ്റ്റ് നടക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് യോ യോ ടെസ്റ്റ് മുഖേന കായികക്ഷമത തെളിയിക്കേണ്ടി വരുമെന്ന് സൂചന. നവഭാരത് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 28-നാണ് യോ യോ ടെസ്റ്റ് നടക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ നാലിനാണ് വിന്‍ഡീസിനെതിരായ രണ്ടു ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്.

16.1 പോയിന്റാണ് യോ യോ ടെസ്റ്റ് പാസാകാന്‍ ഒരു ഇന്ത്യന്‍ താരം നേടേണ്ടത്. മികച്ച ഫോമില്‍ കളിച്ചിരുന്ന അമ്പാട്ടി റായിഡുവിന് യോ യോ ടെസ്റ്റ് പാസായില്ല എന്ന കാരണത്താല്‍ ഇംഗ്ലണ്ട് പര്യടനം നഷ്ടമായിരുന്നു. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ പുറം വേദന അലട്ടിയിരുന്നതിനാലാണ് വിരാട് കോഹ്‌ലിക്ക് ഏഷ്യാ കപ്പില്‍ ബി.സി.സി.ഐ വിശ്രമം അനുവദിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button