ദുബായ്: യു.എ.ഇ.യില്‍ ജനിച്ചിട്ടും മലയാളി പെണ്‍കുട്ടിക്ക് പാസ്പോര്‍ട്ട് ലഭിക്കാനായി കാത്തിരിക്കേണ്ടി വന്നത് ഒമ്പതുവര്‍ഷങ്ങള്‍. 2009 ഒക്ടോബറിലാണ് കൊല്ലം ജില്ലക്കാരായ ദമ്പതികള്‍ക്ക് ഷാര്‍ജയില്‍ വെച്ച് പെണ്‍കുഞ്ഞ് ജനിച്ചത്. എന്നാല്‍ മാതാപിതാക്കളുടെ പാസ്പോര്‍ട്ട് സംബന്ധമായ കേസ് കോടതിയില്‍ വിചാരണക്കിരുന്നതിനാല്‍ കുഞ്ഞിന്റെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ പാസ്സ്പോര്‍ട്ടോ വിസയോ ഇല്ലാതെ കുട്ടി, ഇത്രയും കാലം മാതാപിതാക്കളോടൊപ്പം കഴിയുകയായിരുന്നു. പാസ്പോര്‍ട്ടില്ലാതിരുന്നതിനാല്‍ കുട്ടിക്ക് സ്‌കൂളില്‍ ചേരാനോ നാട്ടില്‍ പോകാനോ കഴിഞ്ഞിരുന്നില്ല.
കുട്ടികളുടെ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ പാസ്പോര്‍ട്ട് കൂടി ഹാജരാക്കണമെന്ന നിയമമായിരുന്നു പാസ്പോര്‍ട്ട് ലഭിക്കാന്‍ തടസ്സം. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ യു.എ.ഇ.യിലെ പൊതു പ്രവര്‍ത്തകനായ നന്തി നാസറിനെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഈ വിഷയം കോണ്‍സുല്‍ ജനറല്‍ വിപുലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിലൂടേയാണ്. കഴിഞ്ഞയാഴ്ച കുട്ടിക്ക് പാസ്പോര്‍ട്ട് ലഭിച്ചത്.
ഒന്‍പത് വയസ്സായിട്ടും സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടി നിരാശയായിരുന്നു, മാത്രമല്ല നാട്ടിലേക്ക് പോകാനും കേരളവും ബന്ധുജനങ്ങളെയും കാണാനുള്ള അതിയായ ആഗ്രഹവും കുട്ടി പ്രകടിപ്പിച്ചു.
Post Your Comments