KeralaLatest News

കള്ളക്കടലും സ്പ്രിന്റ് പ്രതിഭാസവും: കേരള തീരത്ത് ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യത

തിരുവനന്തപുരം• കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ്ന്റെയും സംയുക്ത ഫലമാ കേരള തീരത്ത് ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മീന്‍പിടിത്തക്കാരും തീരദേശവാസികളും മുന്നറിയിപ്പുകള്‍ പരിഗണിച്ചു പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തീരത്തു ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

ബോട്ടുകള്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ അകലം പാലിക്കണം. കൂട്ടിയിടിച്ച് ബോട്ടുകള്‍ നശിക്കുന്നത് ഒഴിവാക്കാനാണിത്. വിനോദ സഞ്ചാരികള്‍ തീരപ്രദേശ വിനോദ സഞ്ചാരം ഒഴിവാക്കണം. ബോട്ടുകളും വള്ളങ്ങളും തീരത്തു നിന്ന് കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നതും വരുന്നതും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button