
ജയ്പൂർ: മീൻ പിടിത്തത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി . ജയ്പൂരിലെ പരോലിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. രൂപാരേൽ നദിയിൽ മീൻ പിടിച്ച ബസ്കണ്ടക്ടർ അസർഘാൻ (22) ആണ് കൊല്ലപ്പെട്ടത്.
യുവാവും മൂന്ന് സുഹൃത്തുക്കളും മീൻ പിടിക്കുന്നതിനിടെ സമീപത്ത് പണിയെടുക്കുകയായിരുന്ന ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. മറ്റുള്ളവർ ഒാടി രക്ഷപ്പെട്ടപ്പോൾ ഒാടി രക്ഷപ്പെടാൻ കഴിയാതിരുന്ന അസറിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments