കാസര്‍കോട്: മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ. കാസര്‍കോട് ബന്തിയോട് സ്വദേശി ഗംഗാധരനാണ് പിടിയിലായത്. പ്രതി 13കാരിയെ സ്വന്തം മകളോടൊപ്പം ഓട്ടോറിക്ഷയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ആധാര്‍ കാര്‍ഡ് എടുക്കാനെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവറായ ഗംഗാധരന് തന്റെ മകളേയും മകളുടെ കൂട്ടുകാരിയായ 13 കാരിയെയും കൂട്ടി കുമ്ബളയിലെത്തിയത്.
ഇതിനു ശേഷം കുട്ടികളെയും കൊണ്ട് ബീച്ചില്‍ പോവുകയും ഓട്ടോറിക്ഷയില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments