Latest NewsNattuvartha

സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് തട്ടിപ്പ് തുടരുന്നു

കായംകുളം : സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് തട്ടിപ്പ് തുടരുന്നു. ലോട്ടറി ടിക്കറ്റ് തിരുത്തി പണം തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാകുന്നതായി പരാതി. കുറഞ്ഞ തുകയ്ക്കുള്ള ടിക്കറ്റുകളിലാണു കൃത്രിമം കാട്ടി തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ തിരുത്തുന്ന ടിക്കറ്റുകൾ വിൽപനക്കാരെ ഏൽപിച്ച് പകരം ടിക്കറ്റ് വാങ്ങി ബാക്കി തുകയും കൈക്കലാക്കി കടക്കുകയാണു പതിവ്.

കഴിഞ്ഞ ദിവസം കാക്കനാട്ടെ കടയിലാണ് അവസാനമായി തട്ടിപ്പ് അരങ്ങേറിയത്. ഇവിടെ എത്തിയ അപരിചിതനായ ഒരാൾ വിൻവിൻ ഭാഗ്യക്കുറിയുടെ 1,000 രൂപ സമ്മാനമുള്ള രണ്ടു ടിക്കറ്റുകൾ നൽകി പൈസയും വാങ്ങി പോയി. പിന്നീട് ഏജൻസി മുഖേന ബാർ കോഡ് പരിശോധിച്ചപ്പോഴാണു വ്യാജ ടിക്കറ്റാണെന്നു മനസ്സിലായത്. അടിച്ച ടിക്കറ്റിന്റെ ഒരു നമ്പർ ഇതിൽ തിരുത്തിയതായാണു കാണുന്നത്. ഒറ്റ നോട്ടത്തിൽ തിരുത്തിയത് ആർക്കും കണ്ടുപിടിക്കാൻ പറ്റാത്ത തരത്തിലാണ് നമ്പർ മാറ്റിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button