തിരുവനന്തപുരം : വീട്ടമ്മയായ യുവതിയെയുടെയും കുഞ്ഞിന്റെയും മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവിനേയും അമ്മയെയും സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന് മുതുവിള സലാ നിവാസില്‍ റിജു (35), അമ്മ സുശീല (65), സഹോദരി ബിന്ദു (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 28നു വൈകിട്ട് മൂന്നിനാണ് യുവതിയെയും ഒന്‍പതു മാസം പ്രായമുള്ള മകന്നെയും മരിച്ച നിലയിൽ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
അമ്മയുടെ ദേഹത്ത് ഷാള്‍ ഉപയോഗിച്ചു ചേര്‍ത്തുകെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. നാലു വര്‍ഷം മുന്‍പായിരുന്നു അഞ്ജുവും റിജുവും തമ്മിലുള്ള വിവാഹം നടന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍, യുവതി ഭര്‍തൃഗൃഹത്തില്‍ പീഡനത്തിനു വിധേയയായിരുന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് കേസ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍ ഏറ്റെടുക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments