ന്യൂഡല്‍ഹി: വീടിന് മുന്നില്‍ മൂത്രമൊഴിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ മരിച്ചു. ഡല്‍ഹിയിലെ ഗോവിന്ദ് പുരിയില്‍ ലിലു എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ലിലുവും ഭാര്യയും വീട്ടിലിരിക്കുമ്പോള്‍ ഒരു 65 കാരന്‍ തങ്ങളുടെ വീടിനു മുന്നില്‍ മൂത്രമൊഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഈ സമയത്ത് ഇവിടെ കറന്റ് ഉണ്ടായിരുന്നില്ല. വയോധികനെ തടഞ്ഞ ലിലു ഇയാളെ മര്‍ദ്ദിച്ചു. എന്നാല്‍ തൊട്ടു പിന്നാലെയെത്തിയ വയോധികന്റെ മക്കള്‍ ലിലുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കൂട്ടത്തല്ലില്‍ ഇവര്‍ക്കും പരിക്കേറ്റു.
വയോധികന്റെ മക്കളിലൊരാള്‍ തെരുവില്‍ നിന്നും വലിയ സിമന്റ് സ്ലാബ് എടുത്തുകൊണ്ടുവന്ന് ലിലുവിന്റെ ബോധം മറയുന്നതുവരെ തലക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഉടന്‍ എയിംസില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.
മോഷണവും പിടിച്ചുപറിയും ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രയാണ് കൊല്ലപ്പെട്ട ലിലുവെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments