Latest NewsIndia

മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറിയെച്ചൊല്ലി തർക്കം; ഒടുവിൽ മകന്‍ അച്ഛനെ കൊലപ്പെടുത്തി

തിരുപ്പതി: മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മകന്‍ അച്ഛനെ കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലെ വി കോട്ട മണ്ഡലിലാണ് മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറിയെച്ചൊല്ലിയുണ്ടായ വാക്കേറ്റം 65-കാരനായ പിതാവിന്‍റെ കൊലപാതകത്തില്‍ കലാശിച്ചു.

ഞായറാഴ്ചയാണ് കൊലപാതകത്തിനാസ്പദമായ സംഭവം ഉണ്ടായത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറി 65-കാരനായ ഗുരപ്പയ്ക്ക് ഇഷ്ടമായില്ല. ക്ഷുഭിതനായ ഇയാള്‍ വീട്ടുകാര്‍ നോക്കി നില്‍ക്കെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് മരുമകളുടെ മുഖത്തേക്ക് എറിഞ്ഞു.

ഭാര്യയ്ക്കുണ്ടായ അപമാനം സഹിക്കാന്‍ കഴിയാതിരുന്ന മകന്‍ പിതാവിന്‍റെ പ്രവൃത്തിയെ ചോദ്യം ചെയ്തു.
തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ മകന്‍ അച്ഛന്‍റെ തല ഭിത്തിയില്‍ ആഞ്ഞിടിപ്പിക്കുകയായിരുന്നു. തലപൊട്ടി ഗുരുതരമായി പരിക്കേറ്റ പിതാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button