Latest NewsIndia

അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തു; അമ്മയും കാമുകനും ചേര്‍ന്ന് മകനെ കൊന്നു

ദില്ലി: അവിഹിത ബന്ധം ചോദ്യം ചെയ്ത മകനെ അമ്മയും കാമുകനും ചേര്‍ന്ന് ഇഷ്ടിക കൊണ്ട് തലക്കടിച്ചുക്കൊന്നു. ദില്ലിയിലെ ന്യൂ ആശോക് ന​ഗറിലാണ് ​സംഭവം. രവീന്ദര്‍ പതക് (30)എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശികളായ അമ്മയും മകനും ദില്ലിയിലെ ഒരു ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. സംഭവത്തില്‍ അമ്മയെയും കാമുകന്‍ അജീതിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

നോയിഡയില്‍ ഡ്രൈവറായി ജോലി നോക്കുന്നയാളാണ് രവീന്ദര്‍. സംഭവ ദിവസം രാത്രി ജോലി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയപ്പോള്‍ അമ്മയെ കിടപ്പു മുറിയില്‍ അജീതുമായി അരുതാത്ത സാഹചര്യത്തില്‍ കണ്ടു. ഇതേചൊല്ലി ഇരുവരുമായി രവീന്ദര്‍ വഴക്കുണ്ടാക്കി. ഇതില്‍ രോഷം പൂണ്ട അമ്മയും അജീതും ചേര്‍ന്ന് ഇഷ്ടിക കൊണ്ട് രവീന്ദറിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രവീന്ദറിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി അജീത് തന്നെയാണ് ആംബുലന്‍സിനെ വിളിച്ചത്. എന്നാല്‍ പ്രശ്നം ​ഗുരുതരമാണെന്ന് മനസ്സിലാക്കിയ ആംബുലന്‍സ് ഡ്രൈവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുന്നെ അമ്മ രവീന്ദറിന്റെ മൃതദേഹം അസാദ്പുരയിലുള്ള മകളുടെ വീട്ടില്‍ എത്തിച്ച്‌ സംസ്കരിക്കാനും ശ്രമം നടത്തി. എന്നാല്‍ സഹോദരന്റെ ദേഹത്ത് ​ഗുരുതരമായ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട സഹോദരി മൃതദേഹം സംസ്ക്കരിക്കാന്‍ അനുവദിച്ചില്ല. ശേഷം അമ്മയെ ദില്ലിയിലേയ്ക്ക് പറഞ്ഞയച്ചു. തുടര്‍ന്ന് ഫ്ലാറ്റില്‍ എത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലക്കുറ്റത്തിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button