KeralaLatest News

പ്രളയക്കെടുതിയിൽ നിന്നു കേരളത്തെ കരകയറ്റാൻ എക്‌സൈസ് വകുപ്പിന്റെ കാണിക്ക, പരിഹാസവുമായി അഡ്വ ജയശങ്കർ

ഇതിൽ യാതൊരു അഴിമതിയുമില്ല. സർവ്വം സുതാര്യം, സത്യസന്ധം, പ്രകടന പത്രികാനുസൃതം.

സർക്കാർ ഡിസ്റ്റിലറി അനുവദിച്ചതിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരിഹാസം. പോസ്റ്റ് ഇങ്ങനെ, പ്രളയക്കെടുതിയിൽ നിന്നു കേരളത്തെ കരകയറ്റാൻ എക്‌സൈസ് വകുപ്പിന്റെ എളിയ കാണിക്ക- മൂന്നു ബ്രൂവറികൾ, ഒരു ഡിസ്റ്റിലറി.

യുഡിഎഫ് ഭരണകാലത്ത് പൂട്ടിയ ബാറുകൾ തുറന്നു കൊടുത്ത് അബ്കാരി സഖാക്കളുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സർക്കാർ ഇനി മദ്യവ്യവസായികളെ പരിപോഷിപ്പിച്ച് സുസ്ഥിര വികസനം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതിൽ യാതൊരു അഴിമതിയുമില്ല. സർവ്വം സുതാര്യം, സത്യസന്ധം, പ്രകടന പത്രികാനുസൃതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button