ഇന്നലെ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ സ്വപ്ന സുരേഷ് പുറത്ത് വിട്ടത് വലിയ രീതിയിൽ ചർച്ചയായിരുന്നു. തന്നെ ചിത്രവധം ചെയ്യുകയാണെന്ന് ഇരവാദം പറഞ്ഞ ശ്രീരാമകൃഷ്ണനേറ്റ തിരിച്ചടിയായിരുന്നു സ്വപ്നയുടെ പോസ്റ്റ്. ഇതെല്ലം ശരിയല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ഇതോടെ സിപിഎം പ്രതിസന്ധിയിലായി. ഇന്നിപ്പോൾ അഡ്വക്കേറ്റ് എ ജയശങ്കർ വിഷയത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ്. പാവങ്ങളുടെ പടത്തലവന്മാരുടെ തനിനിറം ഇതാണെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
മാർട്ടിനെയറിയാമോ, ഞങ്ങടെ
മാർട്ടിനെയറിയാമോ?
സഖാവ് ഈപ്പി ജയരാജൻ ജനറൽ മാനേജർ ആയിരുന്ന കാലത്ത് ദേശാഭിമാനി പത്രത്തിന് രണ്ടു കോടി രൂപ കൈവായ്പ തന്നു സഹായിച്ച സഖാവാണ് സാൻ്റിയാഗോ മാർട്ടിൻ. മാധ്യമ സിൻഡിക്കേറ്റുകാർ അന്ന് പല അപവാദവും പറഞ്ഞു പരത്തി. പക്ഷെ പാർട്ടി കുലുങ്ങിയില്ല. രണ്ടു കോടി വാങ്ങിയത് ബോണ്ടാണെന്ന് സഖാവ് ഈപ്പി വിശദീകരിച്ചു; പാർട്ടി അത് അംഗീകരിച്ചു, സഖാക്കൾ വിശ്വസിച്ചു.
സാൻ്റിയാഗോ മാർട്ടിൻ്റെ വകയിൽ ഒരമ്മാച്ചൻ്റെ മകനാണ് സഖാവ് റെമി മാർട്ടിൻ എന്ന് സഖാവ് ശ്രീരാമകൃഷ്ണൻ വിശദീകരിക്കും, പാർട്ടി അതും അംഗീകരിക്കും. സഖാക്കൾ വിശ്വസിക്കണം.
(ഒന്നേമുക്കാൽ ലിറ്റർ കുപ്പിക്ക് ഇന്ന് വില 117 ഡോളറാണ്, ന്യൂയോർക്കിൽ)
പാവങ്ങളുടെ പടത്തലവൻ പി ശ്രീരാമകൃഷ്ണന് വിപ്ലവാഭിവാദ്യങ്ങൾ!
Post Your Comments