ThiruvananthapuramKeralaNattuvarthaLatest NewsNews

‘പിതാവേ ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന് നന്നായി അറിയാം, ഇവനോട് പൊറുക്കരുതേ’: അഡ്വ. എ ജയശങ്കര്‍

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റെണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍ രംഗത്ത്.

കര്‍ത്താവിനെ യൂദാസ് ഒററുകൊടുത്ത പെസഹാ വ്യാഴാഴ്ച ദിവസം തന്നെ, ആദര്‍ശ രാഷ്ട്രീയത്തിന്റെ ഏക അപ്പൊസ്തലന്‍ അറക്കപറമ്പില്‍ കുര്യന്‍ ആന്റണിയുടെ സീമന്ത പുത്രന്‍ അനില്‍ കെ ആന്റണി കോണ്‍ഗ്രസ് രാഷ്ട്രീയമുപേക്ഷിച്ചു ബിജെപിയില്‍ അംഗത്വം സ്വീകരിച്ചുവെന്ന് അഡ്വ എ ജയശങ്കര്‍ പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയശങ്കര്‍ അനില്‍ ആന്റണിയ്ക്കെതിരായി രംഗത്ത് വന്നത്.

അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘അന്ധമായ മാർക്സിസ്റ്റ് വിരോധത്തിൽ മാത്രം ഉണ്ടുറങ്ങി ജീവിച്ചാൽ സ്വന്തം വീടുകളിൽ നിന്ന് ഇനിയും അനിൽ ആന്റണിമാരുണ്ടാകും’

ക്രൂരവും പൈശാചികവുമായ ഒരു കൂറുമാറ്റം…
ഒരണ സമരത്തില്‍ തുടങ്ങി കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം വരെ പടര്‍ന്നു പന്തലിച്ച, ആദര്‍ശ രാഷ്ട്രീയത്തിന്റെ ഏക അപ്പൊസ്തലന്‍ അറക്കപറമ്പില്‍ കുര്യന്‍ ആന്റണിയുടെ സീമന്ത പുത്രന്‍ അനില്‍ കെ ആന്റണി കോണ്‍ഗ്രസ് രാഷ്ട്രീയമുപേക്ഷിച്ചു ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു, അതും യൂദാസ് കര്‍ത്താവിനെ ഒറ്റുകൊടുത്ത പെസഹാ വ്യാഴാഴ്ച ദിവസം.
പിതാവേ ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന് നന്നായി അറിയാം; ഇവനോട് പൊറുക്കരുതേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button