Latest NewsInternational

വംശനാശം നേരിടുന്ന പച്ചക്കടലാമ ഒമാനിലെ തീരമണഞ്ഞത് നീണ്ട 21 വർഷങ്ങൾക്ക് ശേഷം, അപൂർവ്വമെന്ന് ശാസ്ത്രജ്ഞർ

പച്ചക്കടലാമ 21 വർഷങ്ങൾക്ക് ശേഷം തീരമണഞ്ഞതിന്റെ സന്തോഷത്തിലാണ് ഒമാനിലെ ശാസ്ത്രജ്ഞർ

വംശനാശം നേരിടുന്ന പച്ചക്കടലാമ 21 വർഷങ്ങൾക്ക് ശേഷം തീരമണഞ്ഞതിന്റെ സന്തോഷത്തിലാണ് ഒമാനിലെ ശാസ്ത്രജ്ഞർ. ഇരുപത്തൊന്നുവര്‍ഷത്തെ ലോക പര്യടനം പൂര്‍ത്തിയാക്കി പച്ച കടലാമ ഒമാനിലെ തന്റെ തീരത്തു തിരിച്ചെത്തിയപ്പോള്‍ ഒപ്പം കൂടെയെത്തിയത് ഒരു ലോക റിക്കാര്‍ഡും.

കുറച്ച് നാൾ മുൻപ് മറ്റൊരു കടലാമ കൊച്ചിയടക്കമുള്ള തീരഭൂമികള്‍ താണ്ടി മാസങ്ങള്‍ക്കുശേഷം വീണ്ടും സ്വദേശത്തു പൊങ്ങിയത് വലിയ വാര്‍ത്തയും ശാസ്ത്ര കൗതുകമായതിനു പിന്നാലെയാണ് ഈ ഒമാനിയന്‍ ‘ഹരിതകൂര്‍മ്മ’ത്തിന്റെ മടങ്ങിവരവ്. ഇത്ര ദീര്‍ഘകാലം ഒരു കടലാമ സമുദ്രപര്യടനം നടത്തി തിരിച്ചെത്തിയതിന്റെ ലോക റിക്കാര്‍ഡുകൂടിയാണ് ഇവന്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഒമാന്‍ പരിസ്ഥിതി – കാലാവസ്ഥാ മന്ത്രാലയം ഒരു വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ശാസ്ത്രഞ്ജർ ​ഗവേഷണ ഭാ​ഗമായി വംശനാശം നേരിടുന്ന പച്ചക്കടലാമകളുടെ പ്രയാണപഥങ്ങള്‍ മനസിലാക്കാന്‍ 1997 ഓഗസ്റ്റ് 21ന് 328056 എന്ന നമ്പരോടുകൂടിയ ടാഗുമായി അവനെ കടലില്‍ വിട്ടത്. കടലില്‍ അപ്രത്യക്ഷനായ അവന്‍ പിന്നെ മടങ്ങിവരാതായപ്പോള്‍ കഥകഴിഞ്ഞിട്ടുണ്ടാകുമെന്നാണ് റാസല്‍ഹാദ് കടലാമ സംരക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കരുതിയത്. പിന്നീട്, ഈ ആമയെക്കുറിച്ച് ഓര്‍ക്കാതെയുമായി. ഇതിനിടെയിലാണ് ‘ഇതാ ഞാന്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന പ്രഖ്യാപനവുമായി ഗവേഷകരെയാകെ അമ്പരപ്പിച്ച് അവന്‍ റാസല്‍ഹാദ് തീരത്തെ തന്റെ പഴയ താവളമായ ആമസംരക്ഷണ കേന്ദ്രത്തിലേയ്ക്ക് എത്തിയത്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button