Latest NewsNewsIndia

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നിലപാടിനു മുമ്പിലും, രാജ്യത്തെ സേനയുടെ കരുത്തിനു മുമ്പിലും അടിയറവ് പറഞ്ഞ് ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ നിന്ന് പിന്മാറുന്നു

ലഡാക്ക്: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നിലപാടിനു മുമ്പിലും, രാജ്യത്തെ സേനയുടെ കരുത്തിനു മുമ്പിലും അടിയറവ് പറഞ്ഞ് ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ നിന്ന് പിന്മാറ്റം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ത്യൻ സൈന്യത്തിന്റെ ധാരണ ചൈന അംഗീകരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പിന്‍വാങ്ങാന്‍ തുടങ്ങിയതായുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷമേഖലയില്‍നിന്നും ചൈനീസ് സേന ഒന്നര കിലോമീറ്ററോളം പിന്മാറി. ഗല്‍വാന്‍ താഴ് വര, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര എന്നീ പട്രോളിങ് പോയന്റുകളില്‍ നിന്നാണ് സേന പിന്മാറിയത്. ഇവിടത്തെ താത്കാലിക നിര്‍മ്മാണങ്ങളും പൊളിച്ചുനീക്കിയതായാണ് വിവരം. എന്നാല്‍ ഇത് ഇനിയും ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങളുടെയും സൈനികര്‍ ചേര്‍ന്ന് ബഫര്‍ സോണുണ്ടാക്കിയിട്ടുണ്ട്.

ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കമാന്‍ഡര്‍ തലത്തില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് സേനാ പിന്മാറ്റമെന്നാണ് സൂചന. സംഘര്‍ഷം ലഘൂകരിക്കുക, യഥാര്‍ഥ നിയന്ത്രണരേഖ മാനിക്കുക എന്നീ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ലഫ്.ജനറല്‍ തല ചര്‍ച്ച നടന്നത്.

ALSO READ: ലോകം മുഴുവൻ പിടിച്ചടക്കണമെന്ന നെറികെട്ട ചൈനീസ് നയം തുടരുന്നു; ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ ഭൂട്ടാന്റെ മണ്ണിലേക്കും നോട്ടമിട്ട് ചൈന

അതേസമയം, ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ ഭൂട്ടാന്റെ മണ്ണിലേക്കും ചൈന നോട്ടമിട്ടിരിക്കുകയാണ്. ലോകം മുഴുവൻ പിടിച്ചടക്കണമെന്ന നെറികെട്ട ചൈനീസ് നയം അവസാനിപ്പിക്കാൻ ഒരിക്കലും തയ്യാറല്ലെന്ന് ലോകത്തോട് ഒരിക്കൽ കൂടി ഷി ജിൻ പിംഗ് ഭരണകൂടം വിളിച്ചു പറയുകയാണ്. കിഴക്കന്‍ ഭൂട്ടാനിലെ സാക്തങ് വന്യജീവി സങ്കേതത്തിന് മേലാണ് ചൈന അവകാശവാദമുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ചൈന ഇതാദ്യമായാണ് സാക്തങ് വന്യജീവി സങ്കേതത്തിന് മേല്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ ഭൂട്ടാന്‍ വിദേശകാര്യ മന്ത്രാലയം ചൈനയെ പ്രതിഷേധം അറിയിച്ചു. സാക്തങ് വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന പ്രദേശം തങ്ങളുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവിടെ പരമാധികാരം തങ്ങള്‍ക്കാണെന്നും ഭൂട്ടാന്റെ പ്രതിഷേധക്കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ചൈനയുടേയും ഭൂട്ടാന്റെയും അതിര്‍ത്തി ഈ മേഖലയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും, പല അതിര്‍ത്തി മേഖലകളിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നുമാണ് ചൈനയുടെ വാദം.

ALSO READ: വിവാദങ്ങൾക്കൊടുവിൽ നേപ്പാൾ പ്രധാന മന്ത്രി ശർമ്മ ഒലി രാജി വയ്ക്കുന്നു?

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്നയിടമാണിത്. അരുണാചല്‍ പ്രദേശിലെ കാമെങ്ക് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശം സ്വന്തമാക്കുന്നതിലൂടെ അരുണാചലിന്റെ അതിര്‍ത്തി സ്വന്തമാക്കുക എന്ന നീക്കമാണ് ചൈന നടത്തുന്നത്. ഭൂട്ടാന്റെ മധ്യ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ മുന്‍പും തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഭൂട്ടാന്റെ കിഴക്കന്‍ മേഖലകളില്‍ ചൈന അവകാശവാദം ഉന്നയിക്കുന്നത് ഇതാദ്യമായിട്ടാണ്. സാക്തങ് അതിര്‍ത്തി തര്‍ക്കം ചൈനയും ഭൂട്ടാനും തമ്മിലുള്ള പ്രശ്‌നമാണെന്നും, മൂന്നാമതൊരു രാജ്യം ഇതില്‍ ഇടപെടേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ചൈന പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button