സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി; സെര്‍വര്‍ തകരാർ

സെര്‍വര്‍ തകരാറിലായതോടെ റേഷന്‍ വാങ്ങാനാകാതെ ആളുകൾ

തിരുവനന്തപുരം: സെര്‍വര്‍ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി. ഇപോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം കേന്ദ്രം അനുവദിച്ച അധിക അരിയുടെ വിതരണവും തടസപ്പെട്ടു. ഇതേതുടർന്ന് വ്യാപാരികള്‍ കടകള്‍ അടച്ച്‌ പ്രതിഷേധിക്കുകയാണ്. ഇന്നലെ വൈകിട്ടു നാലു മണിയോടെ സെര്‍വര്‍ തകരാറിലായത്.

സെര്‍വര്‍ തകരാറിലായതോടെ റേഷന്‍ വാങ്ങാനാകാതെ ആളുകൾ തിരികെ മടങ്ങുകയായിരുന്നു. ഇന്നും പല കടകളിലും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. സാധനങ്ങൾ കൊടുക്കാത്തത് മൂലം പലയിടത്തും ആളുകള്‍ കടയുടമകളോടു തട്ടിക്കയറിയത് സംഘര്‍ഷത്തിനിടയാക്കി. ഇതോടെ വ്യാപാരികള്‍ കടകള്‍ അടച്ച്‌ പ്രതിഷേധിക്കുകയായിരുന്നു.

Share
Leave a Comment