KeralaLatest News

കിണറ്റില്‍ ചാടിയ യുവാവ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ വട്ടംകറക്കിയത് മണിക്കൂറുകളോളം; സംഭവം ഇങ്ങനെ

ആലത്തൂര്‍: കിണറ്റില്‍ ചാടിയ യുവാവ് രക്ഷാപ്രവര്‍ത്തകരെ വട്ടംകറക്കിയത് മണിക്കൂറുകളോളം. തരൂര്‍ പൂവ്വത്തിങ്കല്‍ അലിയുടെ വീട്ടുവളപ്പിലെ കിണറില്‍ യുവാവ് ചാടിയത്. ഇയാള്‍ ഇതരസംസ്ഥാനക്കാരനാണെന്നാണ് വിവരം. അലിയുടെ ഭാര്യ സുലേഖയാണ് സംഭവം ആദ്യം കണ്ടത്. നാട്ടുകാർ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കിണറ്റിൽ നിന്ന് കയറാൻ കൂട്ടാക്കിയില്ല. കിണറ്റിലെ വെള്ളത്തില്‍ ചാടിയും മുങ്ങിയും ഇയാള്‍ രക്ഷാപ്രവര്‍ത്തകരെ വട്ടംകറക്കി. പോലീസും അഗ്‌നിരക്ഷാസേനയുമെത്തി കയറും ഏണിയും കൊടുത്തെങ്കിലും കയറാന്‍ തയ്യാറായില്ല.

ബംഗാളി, ഹിന്ദി, അസമീസ് ഭാഷകള്‍ അറിയുന്നവരെ കൊണ്ടുവന്ന് സംസാരിച്ചിട്ടും ഫലമുണ്ടായില്ല. ഇയാളുടെ ഭാഷ ഇതൊന്നുമായിരുന്നില്ല. കിണറിന് മുപ്പതടി ആഴമുണ്ടായിരുന്നതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കിണറില്‍ ഇറങ്ങിയതോടെ ഭിത്തിയിലെ കരിങ്കല്‍ ചീള് ഇളക്കി രക്ഷാപ്രവര്‍ത്തകരെ എറിയുകയും കുത്തുകയും ചെയ്തു. മൂന്നുമണിക്കൂര്‍നേരം പരാക്രമം കാട്ടിയശേഷം ക്ഷീണിതനായ ഇയാളെ കയര്‍വലയില്‍ കുരുക്കിയാണ് പുറത്തെടുത്തത്. കോടതിയില്‍ ഹാജരാക്കിയശേഷം പോലീസ് യുവാവിനെ ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button