തിരുന്നാവായ : ഉത്സവം കാണാന്‍ എത്തിയ യുവതി ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു. ഒടുവില്‍ യുവതി തന്നെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍ എസ് ഐ സാഹസികമായി കിണറ്റില്‍ ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി വൈകി വൈരങ്കോടിനടുത്ത് കുത്തുകല്ലിലാണ് സംഭവം.വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ വരവ് കാണാനാണ് എടക്കുളം സ്വദേശിയായ യുവതി ബന്ധുവീട്ടിലെത്തിയത്.
വെള്ളിയാഴ്ച രാത്രി കുത്തുകല്ലില്‍നിന്ന് കാളവരവ് കാണുന്നതിനിടെ യുവതിക്ക് ഫോണ്‍ വരികയും ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയുമായിരുന്നു. പരശ്ശേരി നാസറിന്‍റെ ഉടമസ്ഥതയിലുള്ള കിണറിലേക്കാണ് യുവതി വീണത്. അമ്പതടിയോളം താഴ്ചയുള്ള കിണറാണ്. കിണറ്റിനുള്ളില്‍ ഉണ്ടായിരുന്ന മരങ്ങളുടെ വേരില്‍ തടഞ്ഞ് നിന്ന യുവതി തന്നെയാണ് ഫോണ്‍ ചെയ്ത് അപകട വിവരം ബന്ധുക്കളെ അറിയിച്ചത്.
കിണറ്റിലകപ്പെട്ട യുവതി ഫോണില്‍ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് യുവതിയെ കരയ്‌ക്കെത്തിച്ചത്. വൈരങ്കോട് ഉത്സവത്തിന്റെ ഭാഗമായി വാഹനങ്ങള്‍ ബ്‌ളോക്കായതിനാല്‍ ആംബുലന്‍സില്‍ സംഘം എത്താന്‍ വൈകി. ഈ സമയത്ത് ഉത്സവത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്ത് സംഭവ സ്ഥലത്തി.
ഫയര്‍ഫോഴ്‌സിന്റെ കയര്‍ ഉപയോഗിച്ച് എസ്.ഐ സാഹസികമായി കിണറ്റിലേക്ക് ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു . വെള്ളമുള്ള കിണറായിരുന്നുവെങ്കിലും യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കിണറിന് സമീപത്ത് ഉണ്ടായിരുന്ന പുല്‍കാടുകള്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വെട്ടിമാറ്റി. .കുണ്ടിലങ്ങാടി സ്വദേശിനിയായ യുവതിയെ പിന്നീട് തിരൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments