Latest NewsKeralaNews

കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ കിണറ്റില്‍ വീണു മരിച്ച അമ്മൂമ്മ: യഥാർത്ഥ സംഭവം അറിഞ്ഞ് ഞെട്ടലോടെ ആളുകൾ

പാലക്കാട്: കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റിലേക്ക് വീഴുന്ന ദാരുണ ദൃശ്യങ്ങള്‍ മലയാളി ഞെട്ടലോടെയാണ് കണ്ടത്. പുതു തലമുറയുടെ സെൽഫി ഭ്രമമാണ് വീട്ടമ്മയുടെ ദുരനുഭവത്തിന് കാരണമെന്നൊക്കെ വാർത്ത പ്രചരിച്ചിരുന്നു. ആലപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് അപകടത്തില്‍ പെട്ടതെന്നും വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി വീട്ടമ്മ തന്നെ രംഗത്തെത്തി. ‘അപകടത്തില്‍ പെട്ട’ അമ്മൂമ്മ പാലക്കാട് വാര്‍ത്താ സമ്മേളനം നടത്താന്‍ എത്തിയപ്പോള്‍ ഇത് കണ്ടവർ ശരിക്കും ഞെട്ടി..

സംഭവം അപകടമല്ലെന്നും സ്വന്തം സിനിമയുടെ പ്രചാരണാര്‍ത്ഥം ചിത്രീകരിച്ച വീഡിയോയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണ് തന്റെ പുതിയ സിനിമ പറയുന്നത്. ഈ വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനാണ് വീഡിയോ ചിത്രീകരിച്ചത്. ഷൊര്‍ണൂര്‍ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയാണ് വീഡിയോയില്‍ കിണറ്റില്‍ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button