Latest NewsNattuvartha

കേരളം പാവപ്പെട്ടവരുടെ ചികിത്സാ സഹായം നിക്ഷേധിക്കുന്നു – ബി.ജെ.പി

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാണിക്കുന്ന വിവേചനത്തിനും അഴിമതിക്കും എതിരേ ബി.ജെ.പി. ശക്തമായി രംഗത്തു വരും

കണിച്ചുകുളങ്ങര : നരേന്ദ്രമോദി സർക്കാരിന്റെ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ ആരോഗ്യ സുരക്ഷാ പദ്ധതി ആയുഷ്‌മാൻ ഭാരത് കേരളത്തിലെ പാവപ്പെട്ടവർക്ക് നിക്ഷേധിക്കുന്ന മന്ത്രി തോമസ് ഐസക്കും പിണറായി വിജയനും അതിന്റെ കാരണങ്ങൾ വ്യക്തമാക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. മന്ത്രിമാർ അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും സർക്കാർ ചിലവിൽ കോടികൾ മുടക്കി ചികിൽസിക്കുമ്പോൾ പാവപ്പെട്ട കർഷക തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും 5 ലക്ഷം രൂപവരെ സൗജന്യമായി ചികിത്സാ സഹായം ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ തട്ടിപ്പുണ്ടെന്നു പറഞ്ഞ് അത് അട്ടിമറിക്കാൻ ശ്രമിക്കുന്ന മന്ത്രി തോമസ് ഐസക് അതിലെ തട്ടിപ്പുകൾ എന്താണെന്ന് വ്യക്തമാക്കണം. ലോകത്തുതന്നെ ആദ്യമാണ് ഇത്ര ബൃഹൃത്തായ ആരോഗ്യ ചികിത്സാ പദ്ധതി.

സർക്കാർ ആസൂത്രിത പ്രളയം കൊണ്ട് ജനങ്ങളെ മുക്കി കൊന്ന് നാടിന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ട്ടമുണ്ടാക്കിയവർ വീണ്ടും പിരിവെന്ന മറ്റൊരു ദുരിതപ്രളയത്തിലൂടെ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാണിക്കുന്ന വിവേചനത്തിനും അഴിമതിക്കും എതിരേ ബി.ജെ.പി. ശക്തമായി രംഗത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ പ്രളയത്തിൽ മുക്കിയ ഇടതുസർക്കാരിനെതിരെ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നടന്ന ജനകീയ ധർണ്ണ ഉദ്ദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. കണിച്ചുകുളങ്ങര മേഖലാ പ്രസിഡണ്ട് മുകുന്ദൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടരി ഗീതാ രാംദാസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം ആർ.ഉണ്ണികൃഷ്ണൻ, ബി.ജെ.പി.ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ, ജനറൽ സെക്രട്ടറി ജി. മോഹനൻ, വൈസ് പ്രസിഡന്റ് കെ.ജി.പ്രകാശ്, ജ്യോതി രാജീവ്, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് പദ്മകുമാർ ,പഞ്ചായത്ത് ജനറൽ സെക്രട്ടറി മോഹൻ കുമാർ, പഞ്ചായത്ത് മെമ്പർമാരായ രജി കുമാർ.C.S, സി.വി.മനോഹരൻ, പ്രതിഭ, സ്വാമിനാഥൻ, ആന്റണി ജോസഫ്, ഹരിദാസ്, എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button