Latest NewsKuwait

കുവൈറ്റിൽ `കണക്കിൽ പിന്നാക്കം നിൽക്കുന്നവരെ പഠിപ്പിക്കാൻ ഇന്ത്യയിലെ കണക്ക് വിദഗ്ധർ

മൂന്നാം ഘട്ട പരിശീലനമാണ് ഒരുക്കുന്നത്

കുവൈറ്റ്: കുവൈറ്റിൽ `കണക്ക് അറിയാത്തവരെ പഠിപ്പിക്കാൻ ഇന്ത്യയിൽ നിന്നുള്ള കണക്ക് വിദഗ്ധർ. കുവൈറ്റിലെ ഓഡിറ്റ് ബ്യൂറോ ജീവനക്കാർക്ക് പരിശീലനം നൽകുന്ന രണ്ടാഴ്ച നീളുന്ന പദ്ധതിക്ക് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയിലെ വിദഗ്ധരാണ് നേതൃത്വം നൽകുക. ഇൻഫർമേഷൻ ടെക്നോളജി ഇൻ ഓഡിറ്റ്` എന്ന വിഷയത്തിൽ മൂന്നാം ഘട്ട പരിശീലനമാണ് ഒരുക്കുന്നത്.

ഓഡിറ്റിങ് മേഖലയിലെ നൂതന പ്രവണതകൾ മനസ്സിലാക്കാനും പ്രയോഗിക്കാനും ഉതകുന്നതാകും പരിശീലനം. വിവര സാങ്കേതിക വിദ്യാ തന്ത്രം, നയങ്ങളും സർവീസ് ലെവൽ എഗ്രിമെന്റ്, ഐടി പ്രയോഗത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മനസ്സിലാക്കൽ എന്നിവയിൽ ഊന്നിയുള്ള പരിശീലനമാണ് പ്രതീക്ഷിക്കുന്നത്. ഡാറ്റാ ശേഖരണത്തിലും ഐടി ഓഡിറ്റ് റിപ്പോർട്ട് തയാറാക്കലിലുമാണ് പരിശീലനം നൽകുന്നതെന്ന് കുവൈത്ത് ഓഡിറ്റ് ബ്യൂറോയിലെ പരിശീലന – വിദേശ ബന്ധവിഭാഗം ആക്ടിങ് ഡയറക്ടർ അസീസ അൽ റഷൂദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button