അസ്താന: രാജ്യത്തെ കുട്ടികളെ പീഡിപ്പിച്ചെന്ന് തെളിഞ്ഞാല്‍ പീഡിപ്പിച്ചവരുടെ വന്ധ്യംകരിക്കുന്ന ശിക്ഷ കസാക്കിസ്ഥാനില്‍ ഉടന്‍ നടപ്പിലാക്കും. നിലവില്‍ 20 വര്‍ഷം തടവാണ് ശിക്ഷ. വന്ധ്യംകരിക്കുന്ന ശിക്ഷ നടപടികളിലേക്ക് കടക്കുന്നതോടെ കസാക്കിസ്ഥാന്‍ ലോക ശ്രദ്ധ നേടാന്‍ ഒരുങ്ങുകയാണ്.
നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇഞ്ചക്ഷന് വേണ്ടി ഇരുപതിനായിരത്തി അഞ്ചൂറ് പൗണ്ട് അനുവദിച്ചതായി പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവ് വ്യക്തമാക്കിയിട്ടുണ്ട്. 2010 മുതല്‍ കുട്ടികള്‍ക്ക് നേരെയുള്ള ലെെംഗിക അതിക്രമങ്ങള്‍ 1000 ഇരട്ടി വര്‍ദ്ധിച്ചുവെന്നാണ് കണക്കുകളില്‍ നിന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് രാജ്യം പ്രതികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
Post Your Comments