തൊടുപുഴ: മാട്ടുപ്പെട്ടി ഡാമിന്‍റെ ഷട്ടര്‍ സെപ്റ്റംബര്‍ 27 ന് തുറക്കും. പരമാവധി സംഭരണശേഷിയായ 1599.59 മീറ്ററിലേക്ക് ജലവിതാനം ഉയര്‍ന്നതോടെയാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്.
രാവിലെ എട്ട് മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 6.00 ക്യുമെക്‌സ് വെള്ളമാണ് തുറന്നു വിടുക. സ്പില്‍വെ ഗേറ്റിലൂടെ മുതിരപ്പുഴ വഴി മൂന്നാറിലുള്ള ആര്‍എ ഹെഡ് വര്‍ക്‌സ് ജലസംഭരണിയിലേക്കാണ് വെള്ളം ഒഴുക്കുന്നത്.
മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Post Your Comments