ഷാർജ: ഷാർജയിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒൻപത് കോടി ദിർഹത്തിന്റെ വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് വ്യാജ ഉത്പന്നങ്ങൾ ഒളിപ്പിച്ചിരുന്ന വെയർഹൗസുകൾ പരിശോധിക്കുകയായിരുന്നെന്ന് കുറ്റാന്വേഷണവിഭാഗം മേധാവി കേണൽ ഇബ്രാഹിതിം അൽ അജേൽ പറഞ്ഞു.
മൂന്ന് വെയർഹൗസുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. പിടിയിലായ മൂന്നുപേരും ഏഷ്യൻ വംശജരാണ്. വ്യാജ ഉത്പന്നങ്ങൾ രാജ്യത്തിനകത്ത് വിതരണം ചെയ്യാനായിരുന്നു സംഘത്തിന്റെ പരിപാടി. പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്ത വ്യാജ ഉത്പന്നങ്ങളിൽ അധികവും.
Post Your Comments