തിരുവനനന്തപുരം: അഭിലാഷ് ടോമിയുടെ വീട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. അഭിലാഷിനെ പോലെ മനക്കരുത്തുള്ളവരാണ് അച്ഛനും അമ്മയും.
ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഓസ്ട്രേലിയയിലേക്കോ മൗറീഷ്യസിലേക്കോ അഭിലാഷിനെ മാറ്റിയേക്കും. ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നുള്ള വിവരമാണ് ഇപ്പോഴുള്ളതെന്നും സംസാരിക്കുമ്ബോള്‍ അഭിലാഷിന്റെ ആത്മവിശ്വാസവും ധൈര്യവും സ്ഫുരിക്കുന്ന വാക്കുകളാണ് ഞാന്‍ ഓര്‍ത്തതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട അഭിലാഷിനെ നാവികസേന എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തിന് 3200 കിലോമീറ്റര്‍ അകലെയായയാണ് അപകടകത്തില്‍പ്പെട്ട പായ്‍വഞ്ചി കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. ഒറ്റയ്‌ക്ക് നിരന്തരം നിര്‍ത്താതെ 30,000 മൈല്‍ പായ്‌വഞ്ചിയില്‍ യാത്ര ചെയ്യേണ്ട ഗോള്‍ഡന്‍ ഗ്ലോബല്‍ റേസിന്റെ 82ാം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. അഭിലാഷ് സുരക്ഷിതനെന്നും അബോധാവസ്ഥയിലല്ലെന്നും നാവികസേന അറിയിച്ചിട്ടുണ്ട്
Post Your Comments