KeralaLatest NewsNews

ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനാവട്ടെ: അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. 2022 സെപ്റ്റംബറിലാരംഭിച്ച അഭിലാഷിന്റെ യാത്ര 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് പൂർത്തിയായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ല, നല്ല വനമുള്ള മേഖലയിൽ: മന്ത്രി എകെ ശശീന്ദ്രൻ

മഹാസമുദ്രങ്ങൾ താണ്ടിയുള്ള ഈ ഒറ്റയാൻ പായ്ക്കപ്പൽ മത്സരത്തിൽ രണ്ടാം തവണയാണ് അഭിലാഷ് പങ്കെടുക്കുന്നത്. 2018 ലെ അദ്ദേഹത്തിന്റെ പര്യടനം ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചി തകർന്നതോടെ അവസാനിക്കുകയായിരുന്നു. ഗോൾഡൻ ഗ്ലോബ് മത്സരത്തിന്റെ രണ്ടാം പതിപ്പിൽ വീണ്ടുമിറങ്ങുകയും വിജയം കൈവരിക്കുകയും ചെയ്ത അഭിലാഷിന്റെ ഇച്ഛാശക്തി പ്രശംസനീയമാണ്. അദ്ദേഹത്തിന് ഭാവിയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനാവട്ടെയെന്ന് ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ. ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. 2022 സെപ്റ്റംബറിലാരംഭിച്ച അഭിലാഷിന്റെ യാത്ര 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് പൂർത്തിയായത്.

മഹാസമുദ്രങ്ങൾ താണ്ടിയുള്ള ഈ ഒറ്റയാൻ പായ്ക്കപ്പൽ മത്സരത്തിൽ രണ്ടാം തവണയാണ് അഭിലാഷ് പങ്കെടുക്കുന്നത്. 2018 ലെ അദ്ദേഹത്തിന്റെ പര്യടനം ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചി തകർന്നതോടെ അവസാനിക്കുകയായിരുന്നു. ഗോൾഡൻ ഗ്ലോബ് മത്സരത്തിന്റെ രണ്ടാം പതിപ്പിൽ വീണ്ടുമിറങ്ങുകയും വിജയം കൈവരിക്കുകയും ചെയ്ത അഭിലാഷിന്റെ ഇച്ഛാശക്തി പ്രശംസനീയമാണ്. അദ്ദേഹത്തിന് ഭാവിയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനാവട്ടെയെന്ന് ആശംസിക്കുന്നു.

Read Also: ‘കേരളത്തിൽ നിൽക്കാൻ ഒരു കാരണം പോലുമില്ല’: പ്രിവിലേജുകളിൽ കഴിയുന്നവർക്ക് സുരക്ഷിതമായ സ്ഥലമാണ് കേരളമെന്ന് ബിന്ദു അമ്മിണി

shortlink

Related Articles

Post Your Comments

Related Articles


Back to top button