തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ സർക്കാരിനെതിരെ വിമർശനങ്ങളുമായി ശോഭ സുരേന്ദ്രൻ. വനംകൊള്ളയും ബാങ്ക് കൊള്ളയും കള്ളക്കടത്തും ഉള്‍പ്പെടെ എല്ലാ തട്ടിപ്പുകളിലും സി.പി.എം പങ്ക് പറ്റുകയാണ്. തട്ടിപ്പുകാര്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് നല്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
മുന്‍ മന്ത്രിമാരായ എ.സി. മൊയ്തീനെയും കടകംപള്ളിയെയും പ്രതികളാക്കണം. ഇവര്‍ സഹകരണ വകുപ്പ് മന്ത്രിമാരായിരുന്ന കാലത്ത് തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. തട്ടിപ്പില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് വേണം കരുതാന്‍. ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടി എടുക്കാതിരുന്ന സഹകരണ വകുപ്പ് രജിസ്ട്രാറെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കരുവന്നൂര്‍ മാതൃകയില്‍ സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. മുഖ്യമന്ത്രി സഹകാരികളെ വെല്ലുവിളിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments