KeralaLatest News

റബ്കോ വായ്പ : മുന്‍ നിലപാട് തിരുത്തി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : കേരളാ ബാങ്കിന്റെ രൂപീകരണത്തിനായി റബ്‌കോ അടക്കമുള്ള സ്ഥാപനങ്ങളുടെ വായ്പാകുടിശ്ശിക അടച്ചുതീര്‍ത്ത സർക്കാർ നടപടിയിൽ മുന്‍ നിലപാട് മാറ്റി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബാങ്കുകളിലെ ബാധ്യത സര്‍ക്കാര്‍ അടച്ചുതീര്‍ത്തെന്നും സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നുമാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്. കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. നിയമവകുപ്പിന്‍റെ അനുമതിയനുസരിച്ചാണ് കരാറില്‍ അന്തിമതീരുമാനമാകുകയെന്നും മന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്നാൽ വായ്പാത്തുക അടക്കേണ്ട കാലാവധി, പലിശ എന്നിവ സ്ഥാപനങ്ങളുമായുളള കരാറിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്.

Also read : കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഉടന്‍ എത്തുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാന സഹകരണ ബാങ്കിന്‍റെ വൻ കിട്ടാക്കടമായിരുന്നു കേരള ബാങ്ക് രൂപീകരിക്കുന്നതിന് ആർബിഐ ഉന്നയിച്ച പ്രധാന തടസ്സം. റബ്കോ, റബ്ബർ മാർക്ക്, മാർക്കറ്റ് ഫെഡ് എന്നീ മൂന്നു സഹകരണ സ്ഥാപനങ്ങൾക്ക് ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും സംസ്ഥാന സഹകരണ ബാങ്കിൽ നിന്നുമായി 306.75 കോടി രൂപ വായ്പ കുടിശിക ഉണ്ടായിരുന്നു. ഈ തുകയാണ് സര്‍ക്കാര്‍ അടച്ചുതീര്‍ത്തത്. ഇത് വിവാദമായതോടെ, റബ്‌കോയുടെ കിട്ടാക്കടം സർക്കാർ എഴുതിത്തള്ളിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നു പറഞ്ഞു കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയത്.

Also read : വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുക മാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ

വിവിധ തലങ്ങളിൽ ദീർഘമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് റബ്കോയുടെ കടം അടച്ചുതീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. റബ്കോ, വായ്പത്തുക കേരള ബാങ്കിന് തിരിച്ചടയ്ക്കുന്നതിന് പകരം സര്‍ക്കാരിന് നല്‍കണമെന്നും . വായ്പാത്തുക സർക്കാരിൽ അടക്കേണ്ടതു സംബന്ധിച്ച കാര്യങ്ങള്‍ റബ്കോയടക്കമുള്ള സ്ഥാപനങ്ങളുമായുളള കരാറിൽ ഉണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ നിലപാടാണ് ഇപ്പോൾ മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button