തിരുവനന്തപുരം : കഷ്ടപ്പാടിന്റെ നില കാണാകയത്തില്‍ വീണ അജിനുവിന് കാരുണ്യ പ്ലസ് ലോട്ടറിയില്‍ അടിച്ചത് പത്ത് ലക്ഷത്തിന്റെ ഭാഗ്യം. എന്നാല്‍ ഭാഗ്യത്തിന്റെ വില തിരിച്ചറിയാതെ ടിക്കറ്റ് ചുരിട്ടിയെറിഞ്ഞ അജിനുവിനെ കാത്തിരുന്നത് ദൗര്‍ഭാഗ്യവും. പാലോട് സ്വദേശിയായ ചുമട്ട് തൊഴിലാളി അജിനുവിന് കഴിഞ്ഞ 22ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനമാണ് അടിച്ചത്.
എന്നാല്‍ ചെറിയ സമ്മാനങ്ങളില്‍ തന്റെ നമ്പര്‍ കാണാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ടിക്കറ്റ് ചുരുട്ടിയെറിഞ്ഞത്. എന്നാല്‍ അജിനുവിന് സമ്മാനമടിച്ചെന്ന് മനസിലായ സുഹൃത്ത് അനീഷ് തന്ത്രത്തില്‍ അജിനുവിനോട് ടിക്കറ്റിനെക്കുറിച്ച് ചോദിക്കുകയും, വലിച്ചെറിഞ്ഞ സ്ഥലത്ത് നിന്ന് സ്വന്തമാക്കുകയുമായിരുന്നു. അനീഷ് ടിക്കറ്റ് തിരഞ്ഞ് എടുക്കുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
താമസിച്ചെങ്കിലും കാര്യം മനസിലായ അജിനു പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. അജിനുവിന്റെ മകള്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്, പലപ്പോഴും കടം വാങ്ങിയാണ് ഇയാള്‍ ആശുപത്രിയില്‍ മകളെ കൊണ്ട് പോയിരുന്നത്. ഇതൊക്കെ അറിയാമായിരുന്നിട്ടാണ് പണത്തിന്റെ ആര്‍ത്തിയില്‍ അനീഷ് ഉറ്റചങ്ങാതിയെ ചതിച്ചതെന്നാണ് ആരോപണം.
Post Your Comments